Friday, April 1, 2011

സൗഹൃദ സംരക്ഷണ സമിതി

സൗഹൃദ സംരക്ഷണ സമിതി

വളയന്‍ചിറങ്ങരയില്‍ സൗഹൃദ സംരക്ഷണ സമിതി

Posted on: 01 Apr 2011



പെരുമ്പാവൂര്‍: ആരാധനാ കേന്ദ്രത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വളയന്‍ചിറങ്ങരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സൗഹൃദ സംരക്ഷണ കര്‍മ സമിതി രൂപവത്കരിച്ചു.

വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോര്‍ജ് പട്ട്‌ളാട്ടിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍പ്പെട്ട 15 പേരുള്ള കമ്മിറ്റി രൂപവത്കരിച്ചു. ഓര്‍ത്തഡോക്‌സ് പള്ളിക്ക് എതിര്‍വശം വ്യാപാരാവശ്യത്തിനായി നിര്‍മിച്ച കെട്ടിടം മുസ്‌ലിം ദേവാലയമാക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. പരാതികളെ തുടര്‍ന്ന് കെട്ടിടം പണി പഞ്ചായത്ത് തടഞ്ഞിരുന്നു. സമീപവാസികളുടെ പരാതികളുടേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍േറയും അടിസ്ഥാനത്തില്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നത് ആര്‍ഡിഒ തടഞ്ഞു. കഴിഞ്ഞ 23ന് ഒരുസംഘം കെട്ടിടത്തില്‍ പ്രവേശിച്ച് നമസ്‌കാരം നടത്തിയതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രകടനം നടത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവിടം ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സൗഹൃദ സംരക്ഷണ സമിതി രൂപവത്കരിച്ചത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് സലക്ഷ്യം.