Friday, April 1, 2011

സൗഹൃദ സംരക്ഷണ സമിതി

സൗഹൃദ സംരക്ഷണ സമിതി

വളയന്‍ചിറങ്ങരയില്‍ സൗഹൃദ സംരക്ഷണ സമിതി

Posted on: 01 Apr 2011



പെരുമ്പാവൂര്‍: ആരാധനാ കേന്ദ്രത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വളയന്‍ചിറങ്ങരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സൗഹൃദ സംരക്ഷണ കര്‍മ സമിതി രൂപവത്കരിച്ചു.

വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോര്‍ജ് പട്ട്‌ളാട്ടിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍പ്പെട്ട 15 പേരുള്ള കമ്മിറ്റി രൂപവത്കരിച്ചു. ഓര്‍ത്തഡോക്‌സ് പള്ളിക്ക് എതിര്‍വശം വ്യാപാരാവശ്യത്തിനായി നിര്‍മിച്ച കെട്ടിടം മുസ്‌ലിം ദേവാലയമാക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. പരാതികളെ തുടര്‍ന്ന് കെട്ടിടം പണി പഞ്ചായത്ത് തടഞ്ഞിരുന്നു. സമീപവാസികളുടെ പരാതികളുടേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍േറയും അടിസ്ഥാനത്തില്‍ കെട്ടിടത്തില്‍ പ്രവേശിക്കുന്നത് ആര്‍ഡിഒ തടഞ്ഞു. കഴിഞ്ഞ 23ന് ഒരുസംഘം കെട്ടിടത്തില്‍ പ്രവേശിച്ച് നമസ്‌കാരം നടത്തിയതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രകടനം നടത്തുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇവിടം ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ സൗഹൃദ സംരക്ഷണ സമിതി രൂപവത്കരിച്ചത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് സലക്ഷ്യം.

Thursday, March 24, 2011

മാറ്റം ഇല്ലാത്തതു മാറ്റത്തിനു മാത്രം ...... ലെനിന്‍

സിന്ധു ജോയി സി.പി.എം വിട്ടു

Posted on: 24 Mar 2011



തിരുവനന്തപുരം: സിന്ധു ജോയി സി.പി.എമ്മില്‍ നിന്ന് രാജിവെച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമായ സിന്ധു ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് രാജിക്കത്ത് കൈമാറി. എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവും രാജിവെക്കുകയാണെന്ന് സിന്ധു അറിയിച്ചു. നിരന്തരമായി പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അവര്‍ വ്യക്തമാക്കി.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സിന്ധു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും അതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ.വി തോമസിനോടും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നെങ്കിലും സിന്ധു ജോയി കഴിഞ്ഞകുറേ കാലമായി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല.

കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായാണ് സിന്ധു ജോയി സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജിപ്രഖ്യാപിച്ച സിന്ധുജോയിയെ ഉച്ചയോടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സി.പി.എം പുറത്താക്കി. സിന്ധു ജോയിക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ സിന്ധു ജോയി കോണ്‍ഗ്രസില്‍ ചേരുന്നതില്‍ അത്ഭുതമില്ലെന്നായിരുന്നു വി.എസിന്റെ പ്രതികരണം

കടപ്പാട് : മാതൃഭൂമി



അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു

Posted On: Thu, 24 Mar 2011 15:34:54

ന്യൂദല്‍ഹി: കാഞ്ഞിരപ്പള്ളി എം.എല്‍.എയും മുന്‍ ഐ.എ.എസുകാരനുമായ അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ്‌ കണ്ണന്താനത്തിന്‌ പാര്‍ട്ടി അംഗത്വം നല്‍കിയത്‌.

കണ്ണന്താനത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ്‌ അംഗവും ആക്കിയിട്ടുണ്ട്‌. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തോട്‌ എതിര്‍പ്പില്ലെങ്കിലും വികസനത്തിന്റെ ദേശീയ താല്‍പര്യം കണക്കിലെടുത്താണ്‌ ബി.ജെ.പിയില്‍ ചേരുന്നതെന്ന്‌ കണ്ണന്താനം പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുന്നതിന്‌ മുന്നോടിയായി അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവച്ചു. ജോലി രാജിവച്ച്‌ 2006ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ചിരുന്നു.

ഇക്കുറി പൂഞ്ഞാര്‍ മണ്ഡലത്തില്‍ കണ്ണന്താനത്തിന്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിത്വം വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.

Leave a Comment » |

വളയന്‍ചിറങ്ങര മാറുന്നു

വളയന്‍ചിറങ്ങരയില്‍ ആരാധനാ കേന്ദ്രത്തെച്ചൊല്ലി തര്‍ക്കവും സംഘര്‍ഷവും

Posted on: 24 Mar 2011



പെരുമ്പാവൂര്‍: വളയന്‍ചിറങ്ങരയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം മുസ്‌ലിം പള്ളി സ്ഥാപിക്കാനുള്ള നീക്കം പരിസരവാസികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

വളയന്‍ചിറങ്ങര കവലയ്ക്ക് സമീപമുള്ള സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് പള്ളിക്ക് മുന്നിലായി പണിത വ്യാപാരസമുച്ചയത്തിലാണ് മുസ്‌ലിം പള്ളി സ്ഥാപിക്കാന്‍ ശ്രമമുണ്ടായത്.

ചിലര്‍ ഇതിനെതിരെ രംഗത്തുവന്നതോടെ സ്ഥലത്ത് വന്‍പോലീസ്‌സംഘം ക്യാമ്പ് ചെയ്തിരിക്കുകയാണ്. കവലയില്‍ പ്രകടനവും നടന്നു. വ്യാഴാഴ്ച ഹര്‍ത്താലിനും ആഹ്വാനമുണ്ട്. ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വ്യാപാരാവശ്യത്തിനായി പണിത കെട്ടിടത്തില്‍ നമസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനെതിരെ കോടതിയുത്തരവുള്ളതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച ഉത്തരവ് ലംഘിച്ച് ചിലര്‍ കെട്ടിടത്തില്‍ പ്രവേശിച്ച് മതപരമായ ചടങ്ങുകള്‍ നടത്തിയതാണത്രെ സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് തടഞ്ഞതോടെ നമസ്‌കാരച്ചടങ്ങുകള്‍ മതിയാക്കി കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പിന്‍വാങ്ങി. ആരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ക്രിസ്ത്യന്‍പള്ളിക്ക് മുന്നില്‍ റോഡിന് എതിര്‍വശത്താണ് വിവാദമായ കെട്ടിടം.

Tags: Ernakulam District News. Perumpavoor Local News. Kunnathunad. . എറണാകുളം.
കുന്നത്തുനാട്. nil. പെരുമ്പാവൂര്‍. Kerala. കേരളം
കടപ്പാട് : മാതൃഭൂമി

വളയന്‍ചിറങ്ങരയില്‍ വര്‍ഗീയ സംഘര്‍ഷത്തിന്‌ എന്‍ഡിഎഫ്‌ നീക്കം

Posted On: Wed, 23 Mar 2011 23:21:29

പെരുമ്പാവൂര്‍: വളയന്‍ചിരങ്ങരയില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനും എന്‍ഡിഎഫിന്റെ ബോധപൂര്‍വ്വമായ ശ്രമം. ടൗണില്‍ ഷോപ്പിംഗ്‌ കോംപ്ലക്സ്‌ എന്ന പേരില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിരോധന ഉത്തരവ്‌ ലംഘിച്ച്‌ എന്‍ഡിഎഫ്‌, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബലമായി പ്രവേശിച്ച്‌ നിസ്കാരത്തിന്‌ മുതിര്‍ന്നത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി. ഇന്നെലെ ഉച്ചക്ക്‌ 1.30 ഓടെയാണ്‌ എട്ടംഗസംഘം കെട്ടിടത്തില്‍ പ്രവേശിച്ച്‌ നിസ്കാരത്തിന്‌ മുതിര്‍ന്നത്‌. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന്‌ പോലീസ്‌ എത്തി കെട്ടിടത്തിനകത്ത്‌ കയറിയ എന്‍ഡിഎഫ്‌ പ്രവര്‍ത്തകരെ പുറത്താക്കി. പിന്നീട്‌ വൈകിട്ട്‌ 6.30 ഓടെ വീണ്ടും ആറംഗസംഘം പോലീസ്‌ നോക്കിനില്‍ക്കെ ബലമായി കെട്ടടത്തിന്‌ അകത്ത്‌ പ്രവേശിച്ച്‌ പ്രാര്‍ത്ഥന നടത്താന്‍ തിനുഞ്ഞു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ കെട്ടിടത്തിന്‌ ചുറ്റും തടിച്ചുകൂടി തുടര്‍ന്ന്‌ പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ്‌ എത്തി ഇവരെ പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ ആയിരങ്ങളാണ്‌ പങ്കെടുത്തത്‌.

വളയന്‍ചിറങ്ങര ടൗണിനോട്‌ ചേര്‍ന്നാണ്‌ വിവാദകെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്‌. ഷോപ്പിംഗ്‌ കോംപ്ലക്സ്‌ എന്നപേരിലാണ്‌ കെട്ടിടനിര്‍മാണത്തിന്‌ അനുമതി നേടിയിരിക്കുന്നത്‌. ഇതിന്‌ 20 മീറ്റര്‍ മാത്രം ദൂരെ ക്രിസ്ത്യന്‍ പള്ളി സ്ഥിതിചെയ്യുന്നുണ്ട്‌. 15 സെന്റ്‌ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന കെട്ടിടം ഷോപ്പിംഗ്‌ കോംപ്ലക്സ്‌ എന്ന പേരിലാണെങ്കിലും നിര്‍മാണം നടക്കുന്നത്‌ മുസ്ലീം പള്ളിയുടെ രൂപത്തിലാണ്‌. ഇതിനെതിരെ ക്രിസ്ത്യന്‍ വിഭാഗം പരാതിനല്‍കുകയും കെട്ടിടം പണി നിരോധിച്ചിരിക്കുകയുമായിരുന്നു. ഇതിനിടയിലാണ്‌ ഇന്നലെ എന്‍ഡിഎഫ്കാര്‍ ബലമായി പ്രാര്‍ത്ഥന നടത്താന്‍ തുനിഞ്ഞത്‌. വളയന്‍ ചിറങ്ങര ടൗണിന്‌ രണ്ട്‌ കി.മീറ്റര്‍ ചുറ്റളവില്‍ മുസ്ലിംവീടുകള്‍ ഒന്നും തന്നെയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ഉച്ചവരെ വളയന്‍ചിറങ്ങരയില്‍ ഹര്‍ത്താല്‍ ആചരിക്കും. വന്‍പോലീസ്‌ സന്നാഹം പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

Leave a Comment » |
കടപ്പാട് : ജന്മഭുമി