ഓണാശംസകൾ
Monday, September 16, 2013
Saturday, September 14, 2013
Friday, August 30, 2013
ഉർവശീ ശാപം ഉപകാരം ആകുന്നത് ആർക്ക് ?????
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലയിൽ എത്തി നിൽക്കുന്നു . സാമ്പത്തിക വിദഗ്ദൻമാർ അതിന്റെ കാരണങ്ങളെ കുറിച്ചു കൂലങ്കുശമായി ചിന്തിച്ച് കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം അനുദിനം കൂപ്പുകുത്തുന്നു , സച്ചിൻ നേടുന്ന ഓരോ ശതകങ്ങളും റെക്കോഡുകൾ ആവുന്നതുപോലെ രൂപ സ്വന്തം റെക്കോഡുകൾ ദിനംപ്രതി ഭേദിച്ചു മുന്നേറുന്നു . രാഷ്ട്രീയ നേതൃത്വം പറയുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തിപെട്ടതാണ് എല്ലാത്തിനും കാരണം എന്നാണ് . ശരിക്കും അതാണോ കാരണം ...?
ഞാൻ ഷാഫി മേത്തറിനെപോലെ ഒരു സാമ്പത്തിക വിദഗ്ദനല്ല ..എങ്കിലും ഇന്ത്യൻ രൂപ കൊണ്ട് അരിയാഹാരം കഴിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കും ചിന്തിക്കാനുള്ള അവകാശം ഉണ്ട് .
ഇന്ത്യൻ രൂപയുടെ നാൾ വഴിയിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അമ്പരപ്പ് ഉളവാക്കുന്ന വസ്തുതകൾ ആണ് എനിക്ക് കാണാൻ കഴിഞ്ഞത് . 1980 ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 8 ആയിരുന്നു അതായതു 1 ഡോളർ= 8 രൂപ ,1985 ൽ അത് 1 2 .3 8 ആയി അതായത് 5 വർഷം കൊണ്ട് 4.3 8 രൂപ വർദ്ധനവ് , 1990ൽ 1 6 ൽ എത്തി വർധനവ് 3 .6 2 ( 1950 ൽ 4.7 6 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യൻ രൂപ 3 7 വർഷം കൊണ്ട് ഇടിഞ്ഞത് വെറും 1 1 രൂപ )
1990ന് ശേഷമുള്ള കണക്ക് വേദനിപ്പിക്കുന്നതാണ് 1 9 9 1 ജനുവരിയിൽ 1 8 .1 3രൂപ , 9 2 ൽ 2 5 .7 6രൂപ , 9 3 ൽ 2 9 രൂപ, 9 4 ൽ 3 1 രൂപ.4 4 , 9 5 ൽ 3 1 .3 7രൂപ ,9 6 ൽ 3 5 .1 8 രൂപ
2 0 0 0 ആയപ്പോഴേക്കും 4 3 .5 1 ൽ എത്തിയ രൂപ 2 0 0 0-2 0 0 5 കാലഘട്ടത്തിൽ നമുക്ക് അൽപം ആശ്വാസം പകർന്നു 2 0 0 5 ജനുവരിയിൽ രൂപ 4 3 .4 5 എന്നതിലേക്കു നില മെച്ചപ്പെടുത്തി ...2 0 0 5 മുതൽ 2 0 1 0 വരെയുള്ള കാലം എടുത്താൽ രൂപയ്ക്ക് അത്ര വലിയ പരിക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറയാം കാരണം 2 0 1 0 എന്ന വർഷം അവസാനിക്കുമ്പോൾ മൂല്യം 4 4 .7 2 ആയിരുന്നു എന്ന് കണക്കുകൾ കാണിക്കുന്നു .
അതിനുശേഷം മാസം തോറും നമ്മുടെ രൂപ കൂപ്പു കുത്തുകയായിരുന്നു
ഇന്ന് അത് 6 6 .9 5 ആണ് നിമിഷംപ്രതി മാറിക്കൊണ്ടേ ഇരിക്കുന്നു .ഒരു വേള അത് 6 8 കടക്കുകയും ചെയ്തു .
ഈ പോക്ക് എവിടെക്കാണ് ?????!!!!!!!!!
അറിയില്ല ...രാജ്യം ഭരിക്കുന്ന ധനകാര്യ വിദഗ്ദന്മാരായ മൻമോഹനും പ്രണാബിനും പോലും അറിയില്ലാ എന്ന് തോന്നുന്നു , പിന്നയല്ലേ സാധാരണക്കാരായ നമുക്ക് .
ഒന്നറിയാം രൂപയുടെ മൂല്യം കുറയുമ്പോൾ ഇവിടെ പലരുടെയും പോക്കറ്റുകൾ വീർക്കുന്നു . ബാങ്ക് ബാലൻസുകളിലെ പൂജ്യങ്ങൾ കൂടുന്നു ...ഒറ്റ ഉദാഹരണം ഒരു മാഗസിൻ പുറത്ത് വിട്ട പഴയ ഒരു കണക്ക് ഞാൻ ഇവിടെ ഉദ്ദരിക്കുന്നത് അതുകൊണ്ടാണ് . 1 9 9 1 ൽ പുറത്ത് വിട്ട കണക്ക് പ്രകാരം നമ്മുടെ അഭിവന്ദ്യനായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സ്വിസ് ബാങ്കിൽ ഉള്ളത് 2.5 ബില്ല്യണ്‍ (2 5 0 കോടി ) സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം ആണ് ..രൂപയുടെ അന്നത്തെയും ഇന്നത്തേയും മൂല്യം വച്ച് കണക്കുകൂട്ടി നോക്കുമ്പോൾ നമുക്ക് മനസ്സിലാവും ഉർവശീ ശാപം ഉപകാരം ആവുന്നത് ആർക്കൊക്കെ ആണെന്ന് . 1 9 9 1 ൽ ഒരു സ്വിസ് ഫ്രാങ്കിന്റെ മൂല്യം 1 0 .9 5 ഇന്ത്യൻ രൂപ ആയിരുന്നു . അതായത് അന്നത്തെ കണക്ക് പ്രകാരം 2 7 5 0 കോടി ഇന്ത്യൻ രൂപയുടെ നിക്ഷേപം . ഇന്ന് ഒരു സ്വിസ് ഫ്രാങ്കിന്റെ മൂല്യം 7 2 .1 6 ഇന്ത്യൻ രൂപ ..ആ കണക്ക് പ്രകാരം രാജീവ് ഗാന്ധിയുടെ ആ ഡെപൊസിറ്റിന്റെ മൂല്യം 1 8 0 4 0 കോടി രൂപ !!!!!!!!!
ചുരുക്കി പറഞ്ഞാൽ ദേഹമനങ്ങാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച കൊണ്ട് മാത്രം ഗാന്ധി കുടുംബം ക്ഷമിക്കണം നെഹ്രു കുടുംബം നേടിയത് 1 5 2 9 0 കോടി രൂപയുടെ ലാഭം ...ഈ ഒറ്റ ഉദാഹരണം മതി ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ച ആരെയൊക്കെ വിഷമിപ്പിക്കും അല്ലെങ്കിൽ സന്തോഷിപ്പിക്കും എന്ന് മനസ്സിലാക്കാൻ . സ്വിസ് ബാങ്കിൽ രാജീവ് ഗാന്ധിക്ക് മാത്രമല്ല അക്കൗണ്ട് എന്നോർക്കുക . ഈ കണക്കു പലിശ കണക്ക് കൂട്ടാതെ ഉള്ളതാണ് അത് കൂടി കൂട്ടാൻ നിന്നാൽ ചിലപ്പോ നമ്മുടെ ബോധം പോലും നഷ്ടപ്പെട്ടേക്കാം . ഇന്ത്യൻ കമ്മട്ടത്തിൽ പ്രിന്റ് ചെയ്യാതെ തന്നെ ഇന്ത്യയിൽ കോടികൾ കറങ്ങി നടക്കുന്നു ...
ഒരു കാര്യം ഉറപ്പ് കോണ്ഗ്രസ്സിന്റെ കയ്യിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ് കാരണം ഇന്ത്യയ്ക്ക് ഇന്നുള്ളതും നാളെ ഉണ്ടാവാൻ പോകുന്നതുമായ മുഴുവൻ കടങ്ങളും വീട്ടാനുള്ള തുക വിവിധ കോണ്‍ഗ്രസ്സ് നേതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടാവും ....രൂപയുടെ മൂല്യം ഇങ്ങനെ പോകുന്ന പക്ഷം അതിലെ പൂജ്യങ്ങളുടെ എണ്ണം വര്ധിച്ചുകൊണ്ടേ ഇരിക്കും ...

Subscribe to:
Posts (Atom)