വളയന്‍ചിറങ്ങരയില്‍ ആരാധനാ കേന്ദ്രത്തെച്ചൊല്ലി തര്‍ക്കവും സംഘര്‍ഷവും
Posted on: 24 Mar 2011
വളയന്‍ചിറങ്ങര കവലയ്ക്ക് സമീപമുള്ള സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് പള്ളിക്ക് മുന്നിലായി പണിത വ്യാപാരസമുച്ചയത്തിലാണ് മുസ്‌ലിം പള്ളി സ്ഥാപിക്കാന്‍ ശ്രമമുണ്ടായത്.
ചിലര്‍ ഇതിനെതിരെ രംഗത്തുവന്നതോടെ സ്ഥലത്ത് വന്‍പോലീസ്‌സംഘം ക്യാമ്പ് ചെയ്തിരിക്കുകയാണ്. കവലയില്‍ പ്രകടനവും നടന്നു. വ്യാഴാഴ്ച ഹര്‍ത്താലിനും ആഹ്വാനമുണ്ട്. ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വ്യാപാരാവശ്യത്തിനായി പണിത കെട്ടിടത്തില്‍ നമസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനെതിരെ കോടതിയുത്തരവുള്ളതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച ഉത്തരവ് ലംഘിച്ച് ചിലര്‍ കെട്ടിടത്തില്‍ പ്രവേശിച്ച് മതപരമായ ചടങ്ങുകള്‍ നടത്തിയതാണത്രെ സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് തടഞ്ഞതോടെ നമസ്‌കാരച്ചടങ്ങുകള്‍ മതിയാക്കി കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പിന്‍വാങ്ങി. ആരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ക്രിസ്ത്യന്‍പള്ളിക്ക് മുന്നില്‍ റോഡിന് എതിര്‍വശത്താണ് വിവാദമായ കെട്ടിടം.
കുന്നത്തുനാട്. nil. പെരുമ്പാവൂര്‍. Kerala. കേരളം
കടപ്പാട് : മാതൃഭൂമി
വളയന്‍ചിറങ്ങരയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് എന്‍ഡിഎഫ് നീക്കം
Posted On: Wed, 23 Mar 2011 23:21:29
പെരുമ്പാവൂര്‍: വളയന്‍ചിരങ്ങരയില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനും എന്‍ഡിഎഫിന്റെ ബോധപൂര്‍വ്വമായ ശ്രമം. ടൗണില്‍ ഷോപ്പിംഗ് കോംപ്ലക്സ് എന്ന പേരില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിരോധന ഉത്തരവ് ലംഘിച്ച് എന്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബലമായി പ്രവേശിച്ച് നിസ്കാരത്തിന് മുതിര്‍ന്നത് സംഘര്‍ഷത്തിന് ഇടയാക്കി. ഇന്നെലെ ഉച്ചക്ക് 1.30 ഓടെയാണ് എട്ടംഗസംഘം കെട്ടിടത്തില്‍ പ്രവേശിച്ച് നിസ്കാരത്തിന് മുതിര്‍ന്നത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തി കെട്ടിടത്തിനകത്ത് കയറിയ എന്‍ഡിഎഫ് പ്രവര്‍ത്തകരെ പുറത്താക്കി. പിന്നീട് വൈകിട്ട് 6.30 ഓടെ വീണ്ടും ആറംഗസംഘം പോലീസ് നോക്കിനില്‍ക്കെ ബലമായി കെട്ടടത്തിന് അകത്ത് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്താന്‍ തിനുഞ്ഞു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ കെട്ടിടത്തിന് ചുറ്റും തടിച്ചുകൂടി തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ഇവരെ പുറത്താക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ആയിരങ്ങളാണ് പങ്കെടുത്തത്.
വളയന്‍ചിറങ്ങര ടൗണിനോട് ചേര്‍ന്നാണ് വിവാദകെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സ് എന്നപേരിലാണ് കെട്ടിടനിര്‍മാണത്തിന് അനുമതി നേടിയിരിക്കുന്നത്. ഇതിന് 20 മീറ്റര്‍ മാത്രം ദൂരെ ക്രിസ്ത്യന്‍ പള്ളി സ്ഥിതിചെയ്യുന്നുണ്ട്. 15 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം ഷോപ്പിംഗ് കോംപ്ലക്സ് എന്ന പേരിലാണെങ്കിലും നിര്‍മാണം നടക്കുന്നത് മുസ്ലീം പള്ളിയുടെ രൂപത്തിലാണ്. ഇതിനെതിരെ ക്രിസ്ത്യന്‍ വിഭാഗം പരാതിനല്‍കുകയും കെട്ടിടം പണി നിരോധിച്ചിരിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഇന്നലെ എന്‍ഡിഎഫ്കാര്‍ ബലമായി പ്രാര്‍ത്ഥന നടത്താന്‍ തുനിഞ്ഞത്. വളയന്‍ ചിറങ്ങര ടൗണിന് രണ്ട് കി.മീറ്റര്‍ ചുറ്റളവില്‍ മുസ്ലിംവീടുകള്‍ ഒന്നും തന്നെയില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ വളയന്‍ചിറങ്ങരയില്‍ ഹര്‍ത്താല്‍ ആചരിക്കും. വന്‍പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടപ്പാട് : ജന്മഭുമി

No comments:
Post a Comment