സിന്ധു ജോയി സി.പി.എം വിട്ടു
Posted on: 24 Mar 2011
തിരുവനന്തപുരം: സിന്ധു ജോയി സി.പി.എമ്മില്‍ നിന്ന് രാജിവെച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമായ സിന്ധു ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് രാജിക്കത്ത് കൈമാറി. എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവും രാജിവെക്കുകയാണെന്ന് സിന്ധു അറിയിച്ചു. നിരന്തരമായി പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അവര്‍ വ്യക്തമാക്കി.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ സിന്ധു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും അതിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ.വി തോമസിനോടും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നെങ്കിലും സിന്ധു ജോയി കഴിഞ്ഞകുറേ കാലമായി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല.
കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായാണ് സിന്ധു ജോയി സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജിപ്രഖ്യാപിച്ച സിന്ധുജോയിയെ ഉച്ചയോടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സി.പി.എം പുറത്താക്കി. സിന്ധു ജോയിക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ സിന്ധു ജോയി കോണ്‍ഗ്രസില്‍ ചേരുന്നതില്‍ അത്ഭുതമില്ലെന്നായിരുന്നു വി.എസിന്റെ പ്രതികരണം
കടപ്പാട് : മാതൃഭൂമി
അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു
Posted On: Thu, 24 Mar 2011 15:34:54
ന്യൂദല്‍ഹി: കാഞ്ഞിരപ്പള്ളി എം.എല്‍.എയും മുന്‍ ഐ.എ.എസുകാരനുമായ അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ് കണ്ണന്താനത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
കണ്ണന്താനത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും ആക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തോട് എതിര്‍പ്പില്ലെങ്കിലും വികസനത്തിന്റെ ദേശീയ താല്‍പര്യം കണക്കിലെടുത്താണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് കണ്ണന്താനം പറഞ്ഞു.
ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായി അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവച്ചു. ജോലി രാജിവച്ച് 2006ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു.
ഇക്കുറി പൂഞ്ഞാര്‍ മണ്ഡലത്തില്‍ കണ്ണന്താനത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
Related Stories

No comments:
Post a Comment