Tuesday, May 8, 2012

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണം – സുപ്രീംകോടതി

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണം – സുപ്രീംകോടതി
ന്യൂദല്‍ഹി: ഹജ്ജ്‌ സബ്‌സിഡി നല്‍കുന്നത്‌ പത്ത് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ സമര്‍പ്പിച്ച പുതുക്കിയ ഹജ്ജ്‌ നയത്തിന്മേലുള്ള ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചു കൊണ്ടാണ്‌ ജസ്റ്റീസുമാരായ അഫ്‌താബ്‌ ആലം, രഞ്ജന ദേശായി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ദ്ദേശം.
നിലവില്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ഹാജിമാരാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെ ഹജ്ജിന് പോകുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഹാജിക്ക് 88,800 രൂപ സബ്‌സിഡി നല്‍കിയതിലൂടെ സര്‍ക്കാരിന് 685 കോടി രൂപ ചെലവായിട്ടുണ്ട്. ഇത് കുറച്ചു കോണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഹജ്ജ്‌ വിമാന നിരക്ക്‌ വര്‍ദ്ധിപ്പിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഹജ്ജ്‌ സൗഹൃദസംഘത്തിലെ അംഗങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ 30 അംഗ സംഘത്തെ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നത്‌.
എന്നാല്‍ പുതുക്കിയ നയത്തില്‍ സംഘാംഗങ്ങളുടെ എണ്ണം അഞ്ചായി കുറയ്ക്കാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ ഈ നിലപാട്‌ തള്ളിക്കൊണ്ടാണ്‌ അംഗങ്ങളുടെ എണ്ണം രണ്ടായി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്‌.

ഇസ്ലാമിക സമൂഹം വളരെ പവിത്രമായി അനുഷ്ടിക്കേണ്ട കര്മാമായാണ് ഹജ്ജ് അറിയപ്പെടുന്നത്. സ്വന്തം പണം കൊണ്ട് തന്നെ അത് ചെയ്യണം. ഒരാള്‍ക്ക്‌ പോലും കടം കൊടുക്കാന്‍ ഉണ്ടാവാന്‍ പാടില്ല എന്നതാണ് നിഷ്കര്‍ഷ. കാരണം കടം നിര്‍ത്തി പോയാല്‍ ആ ഹജ്ജ് കര്‍മത്തിന്തീരെ പ്രസക്തിയോ പുണ്യമോ ഇല്ല തന്നെ. അടുത്ത വീട്ടില്‍ വിവാഹ പ്രായമെത്തിയ പെണ്‍കുട്ടി ഉണ്ടെങ്കില്‍ ആ കുട്ടിയുടെ വിവാഹം നടത്തിയെ ഹജ്ജ് ചെയ്യാന്‍ പാടുള്ളൂ എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. വസ്തുതകള്‍ ഇങ്ങനെ എന്നിരിക്കെ എന്തിനാണ് ഈ ഹജ്ജ് സബ്സിഡി ? അത് കടം വാങ്ങുന്നതിന് സമം അല്ലെ? ഒരു മതേതര സര്‍ക്കാര്‍ എന്നു വിശേഷിപ്പിക്ക പെടുന്ന ഭാരത സര്‍ക്കാരില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ സിക്ക് ബുദ്ധ ജൈന പാര്‍സി യഹൂദ വിശ്വാസികളുടെയും നികുതി പണം ഉണ്ടാകും മാത്രമല്ല പല സംസ്ഥാനങ്ങളിലും ക്ഷേത്ര ഭരണം നടത്തുന്നത് സര്‍ക്കാരാണ് ക്ഷേത്രത്തിലെ പണവും ഈ സര്‍ക്കാരില്‍ ഉണ്ടാവും. അപ്പോള്‍ ഈ ഹജ്ജ് സബ്സിഡി സ്വീകരിക്കുന്നത് ഇസ്ലാമിക വിരുദ്ധമല്ലേ ? ഹജ്ജിന്റെ പുണ്യം കിട്ടാതെ പോകില്ലേ? ന്യുന പക്ഷങ്ങള്‍ എന്നപേരില്‍ തരുന്നതെണ്ടും വാങ്ങുന്ന ശീലം നിര്‍ത്തി ഇതെല്ലം ഒന്ന് ചിന്ടിക്കെണ്ടതും പ്രവര്‍ത്തിക്കേണ്ടതും ഇസ്ലാമിക സമൂഹം ആണ്.

No comments:

Post a Comment